Posts

ചെങ്ങമനാടിന്‍റെ കഥ

ഞാന് ‍ പിറന്ന നാടിനെപ്പറ്റി എഴുതണമെന്ന് എനിക്കെവിടെനിന്നോ ഒരു കല്പന കിട്ടിയിരുന്നു. ഇത്രയുംനാള് ‍ ഇക്കാര്യം വിസ്മരിക്കപ്പെട്ടു കിടക്കുകയായിരുന്നു.ഇപ്പോളൊരു തോന്നല് ‍ , അക്കുറിച്ചെന്തെങ്കിലുമെഴുതേണ്ടതല്ലേന്ന്. ചിന്തിച്ചപ്പോള് ‍ ശരിയാണെന്നു തോന്നി. അങ്ങനെ എന്തെങ്കിലും എഴുത്തിക്കളയാമെന്നു കരുതി. എന് ‍ റെ ജന്മനാട് ചെങ്ങമനാട്. (വാസ്തവത്തില് ‍ അങ്ങനെ പറയുന്നത് ശരിയല്ല. കാരണം, ഒരു ശിവരാത്രിയുടെ പിറ്റേന്ന് ആലുവ സര് ‍ ക്കാര് ‍ ആശുപത്രിയിലാണ് ഞാന് ‍ ജനിച്ചത്. എങ്കിലും അതല്ലല്ലോ ജന്മനാടായി നാം പറഞ്ഞുവരാറുള്ളത്. അതിനാല് ‍ ചെങ്ങമനാടിനെ ഞാനും ജന്മനാടായി സ്വീകരിച്ചു.) ചെങ്ങമനാടെന്ന സ്ഥലപ്പേര് എന് ‍ റെ പേരിനൊപ്പം കണ്ടതുകൊണ്ട് കുറേപേര് ‍ എന്നോടു സൌഹൃദംകൂടാന് ‍ വന്നിരുന്നു. പക്ഷേ, സ്ഥലം ആലുവയ്ക്കടുത്താണെന്നറിഞ്ഞപ്പോള് ‍ വന്നപോലെ തിരിഞ്ഞുനടന്നു. കാരണം, കൊല്ലം ജില്ലയില് ‍ കൊട്ടാരക്കരയ്ക്കടുത്തുള്ള ചെങ്ങമനാടാണെന്ന് അവര് ‍ ധരിച്ചു. അതെന് ‍ റെ കുറ്റമല്ലല്ലോ, ല്ലേ? ചെങ്ങമനാട് എന്ന എന് ‍ റെ ജന്മദേശം എറണാകുളം ജില്ലയില് ‍ ആലുവ താലൂക്കില് ‍ സ്ഥിതിചെയ്യുന്നു. ശ്രീനാരായണഗുരു, ശ്രീ വ

അമ്മമനസ്സ്

ഈറനുടുത്തു വലംവച്ചണഞ്ഞമ്മ ഈശ്വരന് ‍ തന്നോടാരാഞ്ഞു മെല്ലേ. എന്തേ ഭഗവാനേ, ഇന്നും നീ കണ്ടില്ല, എന്നുണ്ണി വീഴ്ത്തീടും കണ്ണീര് ‍ ക്കണം? എന്നും തിരുനടതന്നിലണഞ്ഞു ഞാന് ‍ നിന്നോടിരന്നതിതൊന്നുമാത്രം. വേണ്ടയെനിക്കൊരു സമ്പത്തും മേല് ‍ ക്കുമേല് ‍ , വേണമെന്നുണ്ണിക്കായന്നമെന്നും. ആഡംബരങ്ങളിലെന്നുടെ സോദരന് ‍ ആറാടീടുന്നൊരു കാലമിത്. അന്നത്തിനായെന് ‍ റെയുണ്ണി കരയുമ്പോള് ‍ അങ്ങുനിന്നെന്നും ചിരിയുണരും. ഇല്ലയൊരിത്തിരി ധാന്യം ഭവനത്തില് ‍ , ഇന്നെന് ‍ റെയുണ്ണിക്കായേകീടുവാന് ‍ . ഈറമിഴിയുമായെന്നുടെ ചാരത്ത് ഇത്തിരി ചോറിനായെത്തുമവന് ‍ . മണ്ണിനടിയിലെ ചേമ്പിന് ‍ വിഭവങ്ങ- ളുണ്ണിക്കായേകി ഞാനിന്നുവരെ. എന്തിനിയേകണമെന്നതറിഞ്ഞില്ല- യെന്നുണ്ണിക്കിന്നു പശിയടക്കാന് ‍ . എന്നിടംനെഞ്ചു തകരുന്നെന് ‍ ദൈവമേ, ഇന്നെന് ‍ റെയുണ്ണിക്കായെന്തുനല്കും? ഈ വിധമെന്തിനെന് ‍ ജീവിതമെന്നോര് ‍ ത്ത് ഇന്നു നിന് ‍ മുന്നില് ‍ നിന്നീടുന്നു ഞാന് ‍ . (ഇന്ന് (12.05.2019) ലോക മാതൃദിനം. എല്ലാ അമ്മമാര് ‍ ക്കുമായി സമര് ‍ പ്പിക്കുന്ന

കുട്ടപ്പനാശാന്‍റെ പട്ടണയാത്ര (കവിത)

മൊട്ടത്തലയനാം കുട്ടപ്പനാശാനു പട്ടണം കാണണമെന്നൊരാശ. പട്ടണംകാണാത്തയാശാനൊരുദിനം കൂട്ടരോടൊത്തങ്ങു യാത്രയായി. എട്ടുനിലയുള്ള കെട്ടിടം കണ്ടപ്പോള് ‍ ഞെട്ടിത്തരിച്ചാശാന് ‍ നിന്നുപോയി. മുട്ടിമുട്ടി പല തട്ടുകളായതാ, കെട്ടിടം നില്ക്കുന്നു പട്ടണത്തില് ‍ . തട്ടിയോ മുട്ടിയോ കെട്ടിടംവീണാലോ, കുട്ടപ്പനാശാനു പേടിയായി. കുട്ടപ്പനാശാന് ‍ റെ വാക്കുകള് ‍ കേട്ടപ്പോള് ‍ പൊട്ടിച്ചിരിച്ചുപോയ് കൂട്ടരെല്ലാം. "പട്ടണംചുറ്റാന് ‍ ഭയമുണ്ടെനിക്കിപ്പോള് ‍ ", കുട്ടപ്പനാശാന് ‍ മൊഴിഞ്ഞുടനെ. കൂട്ടരെക്കൂടാതെ പട്ടണംവിട്ടുടന് ‍ കുട്ടപ്പനാശാന് ‍ തിരിച്ചുപോയി. (ദിനകരന്‍ ചെങ്ങമനാട്

മലയാളം (കവിത)

അമ്മയെന്നോതാനായ് 'അ' തുണയ്ക്കും, ആമയെന്നോതാനായ് 'ആ'യും വേണം. ഇവ്വണ്ണമുള്ള മലയാളത്തില് ‍ ഏവരുമോതിപ്പഠിച്ചീടേണം. ഭാഷകളൊട്ടേറെ നാം പഠിക്കും, ഭാവിയെ ഭദ്രമാക്കീടുവാനായ്. ചൊല്ലിപ്പഠിച്ചൊരീ ഭാഷകളാ- വില്ല മലയാളഭാഷയ്ക്കൊപ്പം. അമ്മയെപ്പോലെയുണ്ടമ്മമാത്രം, അമ്മയ്ക്കു തുല്യമാവില്ല ലോകര് ‍ . മാതാവിനൊത്തതാണെന് ‍ റെ ഭാഷ, മാമലനാടിന് ‍ റെ സ്വന്തം ഭാഷ. (ദിനകരന് ‍ ചെങ്ങമനാട്)